Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Man

സൗ​ദി​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഇ​ന്ത്യ​ൻ യു​വാ​വ് മ​രി​ച്ചു

റി​യാ​ദ്: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ റാ​സ് അ​ൽ ഖൈ​റി​ൽ ജോ​ലി​സ്ഥ​ല​ത്ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഇ​ന്ത്യ​ൻ യു​വാ​വ് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​മ്മാ​ദ് (27) ആ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് നു​മാ​ൻ - ജം​ഷി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം, നി​യ​മ​പ​ര​മാ​യ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സൗ​ദി​യി​ൽ ത​ന്നെ സം​സ്ക​രി​ക്കു​മെന്നു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു. സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

NRI

വി​മാ​ന​ത്തി​ൽ അ​ടി​യും കു​ത്തും; അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ യു​വാ​വ് അ​റ​സ്റ്റി​ൽ

ന്യൂ​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ൽ. പ്ര​ണീ​ത് കു​മാ​ർ ഉ​സി​ര​പ​ള്ളി (28) എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഷി​ക്കാ​ഗോ​യി​ൽ​നി​ന്നു ജ​ർ​മ​നി​ക്കു പോ​കു​ക​യാ​യി​രു​ന്ന ലു​ഫ്താ​ൻ​സ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ബോ​സ്റ്റ​ൺ ലോ​ഗ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു വി​മാ​നം തി​രി​ച്ചു​വി​ട്ടു. പ്ര​ണീ​ത് കു​മാ​ർ സ​ഹ​യാ​ത്രി​ക​രാ​യ കൗ​മാ​ര​ക്കാ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. പ​തി​നേ​ഴു​കാ​ര​നാ​യ സ​ഹ​യാ​ത്രി​ക​നെ അ​ടി​ച്ച​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ഫോ​ർ​ക് ഉ​പ​യോ​ഗി​ച്ച് തോ​ളി​ൽ കു​ത്തു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു കൗ​മാ​ര​ക്കാ​ര​ന്‍റെ ത​ല​യ്ക്കു പി​ന്നി​ൽ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മി​യെ ബോ​സ്റ്റ​ണി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ, 10 വ​ർ​ഷം വ​രെ ത​ട​വും 2,50,000 യു​എ​സ് ഡോ​ള​ർ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാം.

പ്ര​ണീ​തി​നെ കീ​ഴ്പ്പെ​ടു​ത്താ​ൻ വി​മാ​ന​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ച​പ്പോ​ൾ ഇ​യാ​ൾ വി​ര​ലു​ക​ൾ വാ​യി​ൽ തി​രു​കി തോ​ക്കി​ന്‍റെ കാ​ഞ്ചി​വ​ലി​ക്കു​ന്ന​തു​പോ​ലെ ആം​ഗ്യം കാ​ണി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ സ്ത്രീ ​യാ​ത്ര​ക്കാ​രി​യെ അ​ടി​ക്കു​ക​യും വി​മാ​ന ജീ​വ​ന​ക്കാ​ര​നെ അ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ യു​എ​സി​ൽ നി​യ​മ​പ​ര​മാ​യ താ​മ​സാ​നു​മ​തി ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വി​ദ്യാ​ർ​ഥി​വീ​സ​യി​ലാ​ണ് ഇ​യാ​ൾ യു​എ​സി​ൽ പ്ര​വേ​ശി​ച്ച​ത്.

NRI

വാ​ഹ​നാ​പ​ക​ടം: യു​എ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ക​യും നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​ക്കാ​ര​നാ​കു​ക​യും ചെ​യ്ത പ്ര​താ​പ് സിം​ഗ് എ​ന്ന ഇ​ന്ത്യ​ൻ പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. 2024 ജൂ​ണി​ൽ ക​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന ട്ര​ക്ക് ഇ​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

കു​ട്ടി​യു​ടെ ര​ണ്ടാ​ന​ച്ഛ​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. അ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. മൂ​ന്നാ​ഴ്ച​യോ​ളം കോ​മ​യി​ൽ ക​ഴി​ഞ്ഞ കു​ട്ടി​ക്ക് ആ​റു മാ​സം നീ​ണ്ട ചി​കി​ൽ​സ​യും വേ​ണ്ടി​വ​ന്നു.

ത​ല​യോ​ട്ടി​ക്ക് ക്ഷ​ത​മേ​റ്റ കു​ട്ടി​ക്ക് ജീ​വി​താ​വ​സാ​നം വ​രെ തെ​റാ​പ്പി ആ​വ​ശ്യ​മാ​ണ്. 2022 ഒ​ക്ടോ​ബ​റി​ൽ അ​ന​ധി​കൃ​ത​മാ​യി തെ​ക്ക​ൻ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ഇ​യാ​ളെ ജോ ​ബൈ​ഡ​ൻ സ​ർ​ക്കാ​ർ സ​മൂ​ഹ​ത്തി​ലേ​ക്കു തു​റ​ന്നു​വി​ട്ടു​വെ​ന്നു ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (ഡി​എ​ച്ച്എ​സ്) പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

അ​പ​ക​ട​ക​ര​മാ​യ വേ​ഗ​ത​യി​ൽ ട്ര​ക്ക് ഓ​ടി​ക്കു​ക​യാ​ണു പ്ര​താ​പ് സിം​ഗ് ചെ​യ്ത​തെ​ന്നും വി​വ​ര​മു​ണ്ട്. ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗ​വി​ൻ ന്യൂ​സ​മി​ന്‍റെ മോ​ട്ടോ​ർ വാ​ഹ​ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തെ​ന്ന് ഡി​എ​ച്ച്എ​സ് മേ​ധാ​വി ക്രി​സ്റ്റി നോ​എം ആ​രോ​പി​ച്ചു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. വൈ​കു​ന്നേ​രം ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ സ​ന്തോ​ഷ് യാ​ദ​വി​നാ​ണ് ക്രൂ​ര​മാ​യ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഡ​ബ്ലി​നി​ൽ സ​ന്തോ​ഷ് താ​മ​സി​ക്കു​ന്ന വീ​ടി​ന​ടു​ത്തു​വ​ച്ച് ഐ​റീഷു​കാ​രാ​യ ഒ​രു​പ​റ്റം കൗ​മാ​ര​ക്കാ​ർ അ​ക്ര​മം ന​ടത്തുക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​ൽ ക​വി​ളി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റു. ക​ണ്ണ​ട പി​ടി​ച്ചു പ​റി​ച്ച​തി​നു ശേ​ഷം മ​ർ​ദിക്കുക​യാ​യി​രു​ന്നു. ഗാ​ർ​ഡ സ്ഥ​ല​ത്ത് എ​ത്തി സ​ന്തോ​ഷി​നെ ബ്ലാ​ഞ്ചാ​ട്സ് ടൗ​ൺ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ലി​ൻ താ​ല​യി​ലും ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ കൗ​മാ​ര​ക്കാ​ർ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെയാ​ണ് പു​തി​യ ആ​ക്ര​മ​ണം.

ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രെ വ​ർധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up